അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Friday, 26 May 2017

ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ തുടരണം

പോസ്റ്റിന്റെ രത്ന ചുരുക്കം: കേരള യൂണിവേഴ്സിറ്റി ഡിഗ്രി പാരലൽ അഥവാ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തിയത്രേ! ഇത് തികഞ്ഞ അനീതിയും അവസര നിഷേധവുമണ്. ഒന്നുകിൽ അത് പുന:സ്ഥാപിക്കണം. അല്ലെങ്കിൽ എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടൂവിനും ഉള്ളതുപോലെ ഡിഗ്രിയ്ക്ക് ഏതാനും വിഷയങ്ങളിൽ തുല്യതാ പരീക്ഷ കൊണ്ടു വരണം. മാർക്ക് അല്പം കുറഞ്ഞാലും ഡിഗ്രീ എടുത്ത് ഗ്രാജുവേറ്റാകാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടാകണം.

ഇനി വിശദമായ പ്രതികരണം: എല്ലാ കുട്ടികൾക്കും പ്ലസ് ടൂവിന് ഫുൾ എ പ്ലസ് ഒന്നും വാങ്ങാൻ കഴിയില്ല. എല്ലാവർക്കും ഒരേ ബുദ്ധിയും കാണില്ല. ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് അഥവാ ബുദ്ധിയുണ്ടെങ്കിൽ പോലും നല്ല മാർക്ക് വാങ്ങാൻ കഴിഞ്ഞെന്നു വരില്ല. മാർക്ക് കുറഞ്ഞവർക്ക് കോളേജുകളിൽ അഡ്മിഷൻ കിട്ടില്ല. പണമുള്ളവരുടെ മക്കൾക്ക് എയ്ഡഡ് കോളേജുകളിൽ കോഴ കൊടുത്ത് ചേരാം. അല്ലെങ്കിൽ കോഴയും വൻ തുക സെമസ്റ്റർ ഫീസും കൊടുത്ത് സെൽഫ് ഫിനാൻസ് കോളേജുകളിൽ പഠിക്കാം. സ്വാധീനമുള്ളവർക്ക് ശുപാർശ പിടിച്ച് കോളേജ് അഡ്മിഷൻ തരപ്പെടുത്താം. എന്നാൽ പണവും സ്വാധീനവുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യും? അവർക്ക് ആകെ ചെയ്യാൻ പറ്റുന്നത് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് വീട്ടിലിരുന്ന് പഠിക്കുകയോ പാരലൽ കോളേജുകളിൽ പോയി പഠിക്കുകയോ ചെയ്യുക എന്നതാണ്. പാരലൽ കോളേജുകളിൽ അവരുടെ കൊക്കിൽ ഒതുങ്ങുന്ന ഫീസേ ആകൂ. ഫീസിളവ് ചെയ്തും സൗജന്യമായും പഠിപ്പിക്കുന്ന പാരലൽ കോളേജുകൾ ധാരാളമുണ്ട്. അല്ലെങ്കിൽ വീട്ടിലിരുന്ന് സ്വന്തമായും പഠിക്കാം. അതിന് വർഷങ്ങളായി നൽകി വരുന്ന സൗകര്യമാണ് ഇപ്പോൾ കേരള യൂണിവേഴ്സിറ്റി എടുത്ത് കളയുന്നത്. ഇത് അനീതിയാണ്.

പാവപ്പെട്ട കുട്ടികൾക്ക് ബിരുദ പഠനം നടത്താനും ഗ്രാജുവേറ്റ് ആകാനും ഉള്ള അവകാശമാണ് ധ്വംസിക്കപ്പെടുന്നത്. കേരളത്തിനു പുറത്തുള്ള തട്ട് മുട്ട് യൂണിവേഴ്സിറ്റികൾ പലതും നടത്തുന്ന ഉഡായിപ്പ് ഡിഗ്രികൾക്ക് പലതിനും അംഗീകാാരം നൽകുന്ന അതേ യൂണിവേഴ്സിറ്റി തന്നെയാണ് ഒരു വിധം കുറ്റമറ്റ നിലയിൽ വർഷങ്ങളായി നടന്നു വരുന്ന ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ ഇല്ലാതാക്കുന്നത്. കേരളത്തിനു പുറത്തുള്ള പല സർവ്വകലാശാലകളും നടത്തുന്ന ഡിഗ്രി കോഴ്സുകൾക്ക് ഫീസടച്ചിട്ട് പരീക്ഷ അറ്റൻഡ് ചെയ്താൽ മതി. ജയിക്കും. പിന്നെ ഇവിടെ മാത്രം എന്തിനാണ് പ്രൈവറ്റ് രജസ്ട്രേഷൻ നിർത്തുന്നത്? പി.ജിയുടെ പ്രൈവറ്റ് രജസ്ട്രേഷൻ മുമ്പേ നിർത്തിയിരുന്നു. ഡിസ്റ്റൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഡിസ്റ്റൻസും നിർത്തുന്നുവെന്ന് കേൾക്കുന്നു. ഡിഗ്രി ലെവൽ മത്സര പരീക്ഷകൾ എഴുതാനെങ്കിലും ഒരു ഡിഗ്രി എടുക്കണം എന്നാഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു കനത്ത പ്രഹരമായിരിക്കും ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കുന്നത്.

മാത്രവുമല്ല ഉപജീവനാർത്ഥം നടത്തുന്ന പാരലൽ കോളേജുകൾക്കും ഇതൊരു പ്രഹരമാണ്. മാന്യമായ ഒരു തൊഴിൽ മേഖലയുടെ നാശത്തിനും ഇതിടയാക്കും. വിദ്യാഭ്യാസക്കച്ചവടക്കാരല്ല ബഹുഭൂരിപക്ഷം പാരലൽ കോളേജുകൾ. ന്യായമായ പ്രതിഫലം മാത്രം വാങ്ങി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുക വഴി വിദ്യാഭ്യാസ രംഗത്ത് പാരലൽ കോളേജുകൾ വലിയ സേവനമാണ് നൽകി വരുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങൾ മാത്രമല്ല സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ് നല്ലൊരു പങ്ക് പാരലൽ കോളേജുകൾ. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരിൽ നല്ലൊരു പങ്കിന്റെ ഇടത്താവളങ്ങളും ആശ്വാസ കേന്ദ്രങ്ങളും കൂടിയാണ് പാരലൽ കോളേജുകൾ.

 ഡിഗ്രി പാരലൽ നിർത്തിയാൽ പ്ലസ് ടൂ കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ല കുട്ടികൾക്കും കോളേജുകളിൽ അഡ്മിഷൻ ഉറപ്പാക്കുവാൻ യൂണിവേഴ്സിറ്റിയ്ക്കോ സർക്കാരിനോ കഴിയുമോ? ഇല്ലെങ്കിൽ ഇത് കൊടിയ അനീതിയാണ്. അവസര നിഷേധമാാണ്. ഈ ലോകം പണവും സ്വാധീനവുമുള്ളവർക്കും അതി ബുദ്ധിമാന്മാർക്കും മത്രമുള്ളതാണോ? ബുദ്ധിപരമായി ശരാശരിക്കാരും അതിൽ തഴെയുള്ളവരുമാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. സാമ്പത്തികമയും പാവങ്ങളാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. അവർക്കും ഈ രാജ്യത്ത് തങ്ങളുടെ ആഗ്രഹങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് വിദ്യാഭ്യാസം ചെയ്യാൻ അവസരമുണ്ടാകണം. ഡിഗ്രി പാരലൽ കോഴ്സുകൾ അഥവാ പ്രൈവറ്റ് രജിഷ്ട്രേഷൻ പുന:സ്ഥാപിക്കുക. തുടരുക.

Sunday, 22 January 2017

പ്രതിദിന പരീക്ഷ


ഇയാൻഡാ

പ്രതിദിന പരീക്ഷ

1. രുപതിന കർമ്മ പരിപാടി ആവിഷ്കരിച്ച പ്രധാന മന്ത്രി? ( എ.ബി.വാജ്പേയി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി)
2. രാജി വച്ച ആദ്യത്തെ പ്രധാന മന്ത്രി? ( മൊറാർജി ദേശായി, ഗുൽസാരിലാൽ നന്ദ, ചരൺസിംഗ്, വി.പി.സിംഗ്)
3. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യത്തെ പ്രധാനമന്ത്രി? ( വി.പി.സിംഗ്, ഇന്ദിരാഗാന്ധി, ജവഹർലാൽ നെഹ്റു, രാജീവ് ഗാന്ധി)
4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി? ( സർദ്ദാർ വല്ലഭായി പട്ടേൽ, ഷണ്മുഖം ചെട്ടി, ബി.ആർ. അംബേദ്കർ, ശ്യാമ പ്രസാദ് മുഖർജി)
5. ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി? ( ഗുൽസാരിലാൽ നന്ദ, മൊറാർജി ദേശായി, വി.പി.സിംഗ്, എ.ബി.വാജ്പേയി)
6. ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാന മന്ത്രി? ( മൻമോഹൻ സിംഗ്, എ.ബി.വാജ്പേയി, നരേന്ദ്ര മോഡി, ദേവഗൗഡ)
7. ഇന്ത്യയിൽ ആക്ടിംഗ് പ്രധാനമന്ത്രിയായ ഏക വ്യക്തി? ( ജവഹർലാൽ നെഹ്റു, ഗുൽസാരിലാൽ നന്ദ, ലാൽ ബഹദൂർ ശാസ്ത്രി, ഐ.കെ.ഗുജറാൾ)
8. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർളമെന്റ്? ( ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ)
9. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാർളമെന്റ്? ( , ബ്രിട്ടീഷ്, അമേരിക്കൻ, ഫ്രാൻസ്, ആൾതിങ്)
10. ഇന്ത്യൻ പാർളമെന്റിന്റെ രൂപീകരണം ഭരണ ഘടനയുടെ ഏത് വകുപ്പനുസരിച്ചാണ്? ( 73, 74, 360, 79)
11. രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം? ( 18, 25, 30, 35)
12. ലോക്‌സഭയിലേയ്ക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത? ( ആനി മസ്ക്രീൻ, സുചേതാ കൃപലാനി, ലക്ഷ്മി എൻ മേനോൻ, മജോറിയോ ഗോഡ്ഫ്രെ)
13. രാജ്യ സഭയുടെ പ്രഥമ സമ്മേളനം നടന്നത്? ( 1952 മെയ് 13, 1953 മെയ് 13, 1954 മെയ് 13. 1957 മെയ് 13)
14. ലോക് സഭയുടെ സെക്രട്ടറി ജനറൽ ആയ ആദ്യ വ്യക്തി? ( എസ്.എൽ. മുഖർജി, ടി.എൻ.ശേഷൻ, എം.എൽ.കൗൾ, രുഗ്മിണി ദേവി അരുന്ധലേ)
15. ഡോ. രാജേന്ദ്ര പ്രസാദിന്റെ അന്ത്യ വിശ്രമ സ്ഥലം? ( രാജ് ഘട്ട്, വിജയ് ഘട്ട്, കിസാൻ ഘട്ട്, മഹാ പ്രയാൺ ഘട്ട്)
16. സുപ്രീം കോടതി ജഡ്ജിയ്ക്ക് സത്യ വാചകം ചൊല്ലിക്കൊടുക്കുന്നത് ആര്? ( ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി, ഉപരാഷ്ട്രപതി, അറ്റോർണി ജനറൽ)
17. ബ്രിട്ടീഷ് പാർളമെന്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ? ( ഗോപാല കൃഷ്ണ ഗോഖലെ, ദാദാ ഭായ് നവറോജി, സർദ്ദാർ പട്ടേൽ, ജവഹർ ലാൽ നെഹ്റു)
18. ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ എന്ന മുദ്രാ വാക്യമുയർത്തിയ പ്രധാന മന്ത്രി? ( ലാൽ ബഹദൂർ ശാസ്ത്രി, എ.ബി. വാജ്പേയി, ചൗധരി ചരൺ സിംഗ്, ഇന്ദിരാ ഗാങ്ഹി)
19. മുഖ്യ മന്ത്രിയായ ശേഷം പ്രധാന മന്ത്രിയായ ആദ്യ വ്യക്തി? ( വി.പി.സിംഗ്, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോഡി, മൊറാർജി ദേശായി)
20. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാന മന്ത്രി? ( ഇന്ദിരാ ഗാന്ധി, ബെനസീർ ഭൂട്ടോ, സിരിമാവോ ബണ്ഡാര നായകെ, മാർഗരറ്റ് താച്ചർ)
21. ദേശീയോഗ്രഥന ദിനം? ( നവംബർ 14, നവംബർ 19, ജനുവരി 26, സെപ്റ്റംബർ 2)
22. മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മ ദിനമാണ്? ( ഡോ. രാധാകൃഷൻ, ജവഹർലാൽ നെഹ്റു, ഡോ. അംബേദ്കർ, ഡോ. രാജേന്ദ്ര പ്രസാദ്)
23. ആധിനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്? ( മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, മൻമോഹൻ സിംഗ്, നരേന്ദ്ര മോഡി)
24. രാജിവച്ച ആദ്യ കേന്ദ്ര മന്ത്രി? ( മൊറാർജി ദേശായി, ജഗ്ജീവൻ റാം, ആർ.കെ.ഷണ്മുഖം ചെട്ടി, ദേവിലാൽ)
25. ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രി? ( ചരൺ സിംഗ്, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരേന്ദ്ര മോഡി)
26. രാജ്യ സഭയുടെ കാലവധി? ( നാല്, അഞ്ച്, ആറ്, കാലവധിയില്ല)
27. രാജ്യ സഭാംഗത്തിന്റെ കാലാ വധി? ( മൂന്ന്, നാല്,  അഞ്ച്, ആറ്)
28. കേരളത്തിൽ നിന്നുള്ള രാജ്യ സ്ഭാ സീറ്റുകളുടെ എണ്ണം? ( 8, 9, 10, 20)
29. ഭരണ ഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് രാജ്യ സഭ രൂപീകൃതമായത്? ( 73, 74, 80, 353)
30. താഴെ പറയുന്നതിൽ ഭരണ ഘടനയിൽ പറയാത്ത പദവി? ( രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഉപപ്രധാന മന്ത്രി, ഇലക്ഷൻ കമ്മീഷണർ)

Thursday, 19 January 2017

പ്രാചീന സംസ്കാരങ്ങൾ

മെസപ്പൊട്ടോമിയ

ഇന്നത്തെ ഇറാക്ക്  പ്രദേശങ്ങളിലാണ് പ്രാചീന മെസപ്പട്ടോമിയൻ സംസ്കാരം നിലനിന്നിരുന്നത്.
നദികൾക്കിടയിലെ രാജ്യം എന്നാണ് മെസപ്പട്ടോമിയ എന്ന വാക്കിന്റെ അർത്ഥം.
യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ ആണ് മെസപ്പട്ടോമിയൻ നാഗരികത വളർന്നത്.
മെസപ്പട്ടോമിയയിലെ സുപ്രധാന നഗരമായിരുന്നു ഉർ.
മെസപ്പട്ടോമിയയിൽ നിലവിലിരുന്ന ഒരു പ്രശസ്തമായ സാമ്രാജ്യമായിരുന്നു ബാബിലോണിയൻ സാമ്രാജ്യം.
ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു  പ്രധാന രാജാവായിരുന്നു ഹമ്മുറാബി.
ബി.സി 1792` മുതൽ` 1750 വരെ ഹമ്മുറാബി ബാബിലോണിയ ഭരിച്ചു.
കുശവന്റെ ചക്രം ആദ്യമായി ഉപയോഗിച്ചത് മെസപ്പട്ടോമിയകാരാണെന്ന് കരുതപ്പെടുന്നു.
പ്രാചീന ലോകത്തെ അദ്ഭുതങ്ങളിൽ ഒന്നായ ആടുന്ന പൂന്തോട്ടം ബാബിലോണിയയിൽ ആയിരുന്നു.
മെസപ്പട്ടോമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത സവിശേഷമായ ലിഖിത രീതിയായിരുന്നു ക്യൂണിഫോം ലിപി.
കലണ്ടർ കണ്ടു പിടിച്ചത് മെസപ്പട്ടോമിയക്കാരായിരുന്നു.
ദിവസത്തെ 24 മണിക്കൂറുകളായി ആദ്യാമായി വികസിപ്പിച്ചതും  മെസപ്പട്ടോമിയക്കാരാണ്.

ഈജിപ്റ്റ്


നൈൽ നദിയുടെ തീരത്താണ് ഈജിപ്ഷ്യൻ സംസ്കാരം രൂപപ്പെട്ടത്.
നൈലിന്റെ ദാനം എന്നാണ് ഈജിപ്റ്റ് അറിയപ്പെടുന്നത്.
ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ആണ് ഈജിപ്റ്റിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത്.
ഈ ഹെറോഡോട്ടസ് ആണ് ചരിത്രത്തിന്റെ പിതാവ് എന്ന്  അറിയപ്പെടുന്നത്.
പ്രാചീജ ഈജിപ്റ്റിലെ രാജാവ് ഫറവോ എന്നാണ് അറിയപ്പെട്ടത്.
ഈജിപ്റ്റുകാർ സുഗന്ധ ദ്രവ്യങ്ങൾ പൂശി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃത ശരീരങ്ങളാണ് മമ്മികൾ.
ഫറവോമാരുടെ ശവകുടീരങ്ങളാണ് പിരമിഡുകൾ
ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയ്ക്ക് സമീപമുള്ള ഗിസയിലുള്ളതാണ് ഏറ്റവും വലിയ പിരമിഡ്
ഈജിപ്റ്റുകാർ വികസിപ്പിച്ചെടുത്ത ലേഖന വിദ്യയാണ് ഹൈറോഗ്ലിഫിക്സ് ലിപി
ദശാംശ സമ്പ്രദായത്തിലുള്ള ഗണന രീതി വികസിപ്പിച്ചെടുത്തത് ഈജിപ്റ്റുകാരാണ്.
സൂര്യനെ ആധാരമാക്കിയുള്ള കലണ്ടർ വികസിപിച്ചെടുത്തതും ഈജിപ്റ്റുകാരാണ്.

Tuesday, 3 January 2017

പ്രതിദിന പരീക്ഷ

                                                             ഇയാൻഡാ
                                                     പ്രതിദിന പരീക്ഷ
                                                            (04-01-2017)

1. അഡ്വക്കേറ്റ് ജനറലിനെ  നിയമിക്കുന്നതാര്? ( രാഷ്ട്രപതി,  മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഗവർണ്ണർ)
2. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ? ( ജ്യോതി വെങ്കടാചലം, ലക്ഷ്മി എൻ മേനോൻ, സരോജിനി നായിഡു, ജസ്റ്റിസ് ഫാത്തിമാ ബീവി)
3. ഒരു ഓർഡിനൻസിന്റെ കാലാവധി? ( മൂന്ന് മാസം, ആറുമാസം, ആറു വർഷം, ഇതൊന്നുമല്ല)
4. ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗത്തിന്റെ  കാലാവധി? (രണ്ട് വർഷം, അഞ്ച് വർഷം, ആറ് വർഷം, കാലാവധിയില്ല)
5. ഇന്ത്യയിൽ പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം? ( കേരളം, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്)
6. ദേശീയ പഞ്ചായത്തീ രാജ് ദിനം? ( ഏപ്രിൽ 24, ജൂൺ 5, നവംബർ 14, ജനുവരി 26)
7.അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി? (ഇ.എം.എസ്, കെ. കരുണാകരൻ, സി.അച്യുതമേനോൻ, പി.കെ. വാസുദന്വൻ നായർ)
8.ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്? ( മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, അശോക് മേത്ത, എം.എൻ.റോയ്)
9. പഞ്ചായത്തീ രാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി? ( വി.പി.സിംഗ്, രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു, എ.ബി. വാജ്പേയ്)
10. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം? ( 25%, 30%, 40%, 50%)
11. ഗ്രാമ സഭ സമ്മേളിക്കുന്നതിനുള്ള ക്വോറം? (പത്തിൽ 1, പത്തിൽ 2, പത്തിൽ 3, പത്തിൽ 4) 
12. പഞ്ചായത്തീ രാജിന്റെ പിതാവെന്നറിയപ്പെടുന്നത്? ( രാജീവ് ഗാന്ധി, അശോക് മേത്ത, ബൽവന്ത് റായ് മേത്ത, എം.എൻ. റോയ്)
13. സംസ്ഥാന ആസൂത്രണ ബോർഡിന്റെ അദ്ധ്യക്ഷൻ? ( സംസ്ഥാന ധന മന്ത്രി, കേന്ദ്ര ധനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാന ഗവർണ്ണർ)
14.ഗവർണ്ണർക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാര്? രാഷ്ട്രപതി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി)
15. വോട്ടിംഗ് പ്രായം 21-ൽ നിന്ന് പതിനെട്ടായി കുറച്ച വർഷം? ( 1968, 1970, 1988. 1998)
16. താഴെ പറയുന്നതിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതേത്? ( പ്രതിരോധം, റെയി‌ൽവേ, പോലീസ്, വിദ്യാഭ്യാസം)
17. കേരളത്തിലെ പ്രഥമ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ? ( ഡോ. ബാബു പോൾ, ഡോ. ജയകുമാർ, ജേക്കബ് പുന്നൂസ്, പാലാട്ട് മോഹൻ ദാസ്)
18. ലോകത്തിലാദ്യമായി വിവരാവകാശനിയമം പാസ്സാക്കിയത്? ( റഷ്യ, റോം, സ്വീഡൻ,  നെതർലാൻഡ്)
19. ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം? ( അശോക് മേത്ത, ബൽവന്ത് റോയ് മേത്ത്, എ.കെ.ആന്റണി, അലോക് റാവത്ത്)
20. ന്യൂനപക്ഷ കമ്മീഷൻ രൂപികൃതമായ വർഷം? (1970, 1978, 1980, 1988)