അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Friday 26 May 2017

ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ തുടരണം

പോസ്റ്റിന്റെ രത്ന ചുരുക്കം: കേരള യൂണിവേഴ്സിറ്റി ഡിഗ്രി പാരലൽ അഥവാ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തിയത്രേ! ഇത് തികഞ്ഞ അനീതിയും അവസര നിഷേധവുമണ്. ഒന്നുകിൽ അത് പുന:സ്ഥാപിക്കണം. അല്ലെങ്കിൽ എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടൂവിനും ഉള്ളതുപോലെ ഡിഗ്രിയ്ക്ക് ഏതാനും വിഷയങ്ങളിൽ തുല്യതാ പരീക്ഷ കൊണ്ടു വരണം. മാർക്ക് അല്പം കുറഞ്ഞാലും ഡിഗ്രീ എടുത്ത് ഗ്രാജുവേറ്റാകാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടാകണം.

ഇനി വിശദമായ പ്രതികരണം: എല്ലാ കുട്ടികൾക്കും പ്ലസ് ടൂവിന് ഫുൾ എ പ്ലസ് ഒന്നും വാങ്ങാൻ കഴിയില്ല. എല്ലാവർക്കും ഒരേ ബുദ്ധിയും കാണില്ല. ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് അഥവാ ബുദ്ധിയുണ്ടെങ്കിൽ പോലും നല്ല മാർക്ക് വാങ്ങാൻ കഴിഞ്ഞെന്നു വരില്ല. മാർക്ക് കുറഞ്ഞവർക്ക് കോളേജുകളിൽ അഡ്മിഷൻ കിട്ടില്ല. പണമുള്ളവരുടെ മക്കൾക്ക് എയ്ഡഡ് കോളേജുകളിൽ കോഴ കൊടുത്ത് ചേരാം. അല്ലെങ്കിൽ കോഴയും വൻ തുക സെമസ്റ്റർ ഫീസും കൊടുത്ത് സെൽഫ് ഫിനാൻസ് കോളേജുകളിൽ പഠിക്കാം. സ്വാധീനമുള്ളവർക്ക് ശുപാർശ പിടിച്ച് കോളേജ് അഡ്മിഷൻ തരപ്പെടുത്താം. എന്നാൽ പണവും സ്വാധീനവുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യും? അവർക്ക് ആകെ ചെയ്യാൻ പറ്റുന്നത് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് വീട്ടിലിരുന്ന് പഠിക്കുകയോ പാരലൽ കോളേജുകളിൽ പോയി പഠിക്കുകയോ ചെയ്യുക എന്നതാണ്. പാരലൽ കോളേജുകളിൽ അവരുടെ കൊക്കിൽ ഒതുങ്ങുന്ന ഫീസേ ആകൂ. ഫീസിളവ് ചെയ്തും സൗജന്യമായും പഠിപ്പിക്കുന്ന പാരലൽ കോളേജുകൾ ധാരാളമുണ്ട്. അല്ലെങ്കിൽ വീട്ടിലിരുന്ന് സ്വന്തമായും പഠിക്കാം. അതിന് വർഷങ്ങളായി നൽകി വരുന്ന സൗകര്യമാണ് ഇപ്പോൾ കേരള യൂണിവേഴ്സിറ്റി എടുത്ത് കളയുന്നത്. ഇത് അനീതിയാണ്.

പാവപ്പെട്ട കുട്ടികൾക്ക് ബിരുദ പഠനം നടത്താനും ഗ്രാജുവേറ്റ് ആകാനും ഉള്ള അവകാശമാണ് ധ്വംസിക്കപ്പെടുന്നത്. കേരളത്തിനു പുറത്തുള്ള തട്ട് മുട്ട് യൂണിവേഴ്സിറ്റികൾ പലതും നടത്തുന്ന ഉഡായിപ്പ് ഡിഗ്രികൾക്ക് പലതിനും അംഗീകാാരം നൽകുന്ന അതേ യൂണിവേഴ്സിറ്റി തന്നെയാണ് ഒരു വിധം കുറ്റമറ്റ നിലയിൽ വർഷങ്ങളായി നടന്നു വരുന്ന ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ ഇല്ലാതാക്കുന്നത്. കേരളത്തിനു പുറത്തുള്ള പല സർവ്വകലാശാലകളും നടത്തുന്ന ഡിഗ്രി കോഴ്സുകൾക്ക് ഫീസടച്ചിട്ട് പരീക്ഷ അറ്റൻഡ് ചെയ്താൽ മതി. ജയിക്കും. പിന്നെ ഇവിടെ മാത്രം എന്തിനാണ് പ്രൈവറ്റ് രജസ്ട്രേഷൻ നിർത്തുന്നത്? പി.ജിയുടെ പ്രൈവറ്റ് രജസ്ട്രേഷൻ മുമ്പേ നിർത്തിയിരുന്നു. ഡിസ്റ്റൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഡിസ്റ്റൻസും നിർത്തുന്നുവെന്ന് കേൾക്കുന്നു. ഡിഗ്രി ലെവൽ മത്സര പരീക്ഷകൾ എഴുതാനെങ്കിലും ഒരു ഡിഗ്രി എടുക്കണം എന്നാഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു കനത്ത പ്രഹരമായിരിക്കും ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കുന്നത്.

മാത്രവുമല്ല ഉപജീവനാർത്ഥം നടത്തുന്ന പാരലൽ കോളേജുകൾക്കും ഇതൊരു പ്രഹരമാണ്. മാന്യമായ ഒരു തൊഴിൽ മേഖലയുടെ നാശത്തിനും ഇതിടയാക്കും. വിദ്യാഭ്യാസക്കച്ചവടക്കാരല്ല ബഹുഭൂരിപക്ഷം പാരലൽ കോളേജുകൾ. ന്യായമായ പ്രതിഫലം മാത്രം വാങ്ങി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുക വഴി വിദ്യാഭ്യാസ രംഗത്ത് പാരലൽ കോളേജുകൾ വലിയ സേവനമാണ് നൽകി വരുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങൾ മാത്രമല്ല സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ് നല്ലൊരു പങ്ക് പാരലൽ കോളേജുകൾ. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരിൽ നല്ലൊരു പങ്കിന്റെ ഇടത്താവളങ്ങളും ആശ്വാസ കേന്ദ്രങ്ങളും കൂടിയാണ് പാരലൽ കോളേജുകൾ.

 ഡിഗ്രി പാരലൽ നിർത്തിയാൽ പ്ലസ് ടൂ കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ല കുട്ടികൾക്കും കോളേജുകളിൽ അഡ്മിഷൻ ഉറപ്പാക്കുവാൻ യൂണിവേഴ്സിറ്റിയ്ക്കോ സർക്കാരിനോ കഴിയുമോ? ഇല്ലെങ്കിൽ ഇത് കൊടിയ അനീതിയാണ്. അവസര നിഷേധമാാണ്. ഈ ലോകം പണവും സ്വാധീനവുമുള്ളവർക്കും അതി ബുദ്ധിമാന്മാർക്കും മത്രമുള്ളതാണോ? ബുദ്ധിപരമായി ശരാശരിക്കാരും അതിൽ തഴെയുള്ളവരുമാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. സാമ്പത്തികമയും പാവങ്ങളാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. അവർക്കും ഈ രാജ്യത്ത് തങ്ങളുടെ ആഗ്രഹങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് വിദ്യാഭ്യാസം ചെയ്യാൻ അവസരമുണ്ടാകണം. ഡിഗ്രി പാരലൽ കോഴ്സുകൾ അഥവാ പ്രൈവറ്റ് രജിഷ്ട്രേഷൻ പുന:സ്ഥാപിക്കുക. തുടരുക.

Sunday 22 January 2017

പ്രതിദിന പരീക്ഷ


ഇയാൻഡാ

പ്രതിദിന പരീക്ഷ

1. രുപതിന കർമ്മ പരിപാടി ആവിഷ്കരിച്ച പ്രധാന മന്ത്രി? ( എ.ബി.വാജ്പേയി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി)
2. രാജി വച്ച ആദ്യത്തെ പ്രധാന മന്ത്രി? ( മൊറാർജി ദേശായി, ഗുൽസാരിലാൽ നന്ദ, ചരൺസിംഗ്, വി.പി.സിംഗ്)
3. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യത്തെ പ്രധാനമന്ത്രി? ( വി.പി.സിംഗ്, ഇന്ദിരാഗാന്ധി, ജവഹർലാൽ നെഹ്റു, രാജീവ് ഗാന്ധി)
4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി? ( സർദ്ദാർ വല്ലഭായി പട്ടേൽ, ഷണ്മുഖം ചെട്ടി, ബി.ആർ. അംബേദ്കർ, ശ്യാമ പ്രസാദ് മുഖർജി)
5. ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി? ( ഗുൽസാരിലാൽ നന്ദ, മൊറാർജി ദേശായി, വി.പി.സിംഗ്, എ.ബി.വാജ്പേയി)
6. ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാന മന്ത്രി? ( മൻമോഹൻ സിംഗ്, എ.ബി.വാജ്പേയി, നരേന്ദ്ര മോഡി, ദേവഗൗഡ)
7. ഇന്ത്യയിൽ ആക്ടിംഗ് പ്രധാനമന്ത്രിയായ ഏക വ്യക്തി? ( ജവഹർലാൽ നെഹ്റു, ഗുൽസാരിലാൽ നന്ദ, ലാൽ ബഹദൂർ ശാസ്ത്രി, ഐ.കെ.ഗുജറാൾ)
8. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർളമെന്റ്? ( ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ)
9. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാർളമെന്റ്? ( , ബ്രിട്ടീഷ്, അമേരിക്കൻ, ഫ്രാൻസ്, ആൾതിങ്)
10. ഇന്ത്യൻ പാർളമെന്റിന്റെ രൂപീകരണം ഭരണ ഘടനയുടെ ഏത് വകുപ്പനുസരിച്ചാണ്? ( 73, 74, 360, 79)
11. രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം? ( 18, 25, 30, 35)
12. ലോക്‌സഭയിലേയ്ക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത? ( ആനി മസ്ക്രീൻ, സുചേതാ കൃപലാനി, ലക്ഷ്മി എൻ മേനോൻ, മജോറിയോ ഗോഡ്ഫ്രെ)
13. രാജ്യ സഭയുടെ പ്രഥമ സമ്മേളനം നടന്നത്? ( 1952 മെയ് 13, 1953 മെയ് 13, 1954 മെയ് 13. 1957 മെയ് 13)
14. ലോക് സഭയുടെ സെക്രട്ടറി ജനറൽ ആയ ആദ്യ വ്യക്തി? ( എസ്.എൽ. മുഖർജി, ടി.എൻ.ശേഷൻ, എം.എൽ.കൗൾ, രുഗ്മിണി ദേവി അരുന്ധലേ)
15. ഡോ. രാജേന്ദ്ര പ്രസാദിന്റെ അന്ത്യ വിശ്രമ സ്ഥലം? ( രാജ് ഘട്ട്, വിജയ് ഘട്ട്, കിസാൻ ഘട്ട്, മഹാ പ്രയാൺ ഘട്ട്)
16. സുപ്രീം കോടതി ജഡ്ജിയ്ക്ക് സത്യ വാചകം ചൊല്ലിക്കൊടുക്കുന്നത് ആര്? ( ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി, ഉപരാഷ്ട്രപതി, അറ്റോർണി ജനറൽ)
17. ബ്രിട്ടീഷ് പാർളമെന്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ? ( ഗോപാല കൃഷ്ണ ഗോഖലെ, ദാദാ ഭായ് നവറോജി, സർദ്ദാർ പട്ടേൽ, ജവഹർ ലാൽ നെഹ്റു)
18. ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ എന്ന മുദ്രാ വാക്യമുയർത്തിയ പ്രധാന മന്ത്രി? ( ലാൽ ബഹദൂർ ശാസ്ത്രി, എ.ബി. വാജ്പേയി, ചൗധരി ചരൺ സിംഗ്, ഇന്ദിരാ ഗാങ്ഹി)
19. മുഖ്യ മന്ത്രിയായ ശേഷം പ്രധാന മന്ത്രിയായ ആദ്യ വ്യക്തി? ( വി.പി.സിംഗ്, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോഡി, മൊറാർജി ദേശായി)
20. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാന മന്ത്രി? ( ഇന്ദിരാ ഗാന്ധി, ബെനസീർ ഭൂട്ടോ, സിരിമാവോ ബണ്ഡാര നായകെ, മാർഗരറ്റ് താച്ചർ)
21. ദേശീയോഗ്രഥന ദിനം? ( നവംബർ 14, നവംബർ 19, ജനുവരി 26, സെപ്റ്റംബർ 2)
22. മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മ ദിനമാണ്? ( ഡോ. രാധാകൃഷൻ, ജവഹർലാൽ നെഹ്റു, ഡോ. അംബേദ്കർ, ഡോ. രാജേന്ദ്ര പ്രസാദ്)
23. ആധിനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്? ( മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, മൻമോഹൻ സിംഗ്, നരേന്ദ്ര മോഡി)
24. രാജിവച്ച ആദ്യ കേന്ദ്ര മന്ത്രി? ( മൊറാർജി ദേശായി, ജഗ്ജീവൻ റാം, ആർ.കെ.ഷണ്മുഖം ചെട്ടി, ദേവിലാൽ)
25. ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രി? ( ചരൺ സിംഗ്, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരേന്ദ്ര മോഡി)
26. രാജ്യ സഭയുടെ കാലവധി? ( നാല്, അഞ്ച്, ആറ്, കാലവധിയില്ല)
27. രാജ്യ സഭാംഗത്തിന്റെ കാലാ വധി? ( മൂന്ന്, നാല്,  അഞ്ച്, ആറ്)
28. കേരളത്തിൽ നിന്നുള്ള രാജ്യ സ്ഭാ സീറ്റുകളുടെ എണ്ണം? ( 8, 9, 10, 20)
29. ഭരണ ഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് രാജ്യ സഭ രൂപീകൃതമായത്? ( 73, 74, 80, 353)
30. താഴെ പറയുന്നതിൽ ഭരണ ഘടനയിൽ പറയാത്ത പദവി? ( രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഉപപ്രധാന മന്ത്രി, ഇലക്ഷൻ കമ്മീഷണർ)

Thursday 19 January 2017

പ്രാചീന സംസ്കാരങ്ങൾ

മെസപ്പൊട്ടോമിയ

ഇന്നത്തെ ഇറാക്ക്  പ്രദേശങ്ങളിലാണ് പ്രാചീന മെസപ്പട്ടോമിയൻ സംസ്കാരം നിലനിന്നിരുന്നത്.
നദികൾക്കിടയിലെ രാജ്യം എന്നാണ് മെസപ്പട്ടോമിയ എന്ന വാക്കിന്റെ അർത്ഥം.
യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ ആണ് മെസപ്പട്ടോമിയൻ നാഗരികത വളർന്നത്.
മെസപ്പട്ടോമിയയിലെ സുപ്രധാന നഗരമായിരുന്നു ഉർ.
മെസപ്പട്ടോമിയയിൽ നിലവിലിരുന്ന ഒരു പ്രശസ്തമായ സാമ്രാജ്യമായിരുന്നു ബാബിലോണിയൻ സാമ്രാജ്യം.
ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു  പ്രധാന രാജാവായിരുന്നു ഹമ്മുറാബി.
ബി.സി 1792` മുതൽ` 1750 വരെ ഹമ്മുറാബി ബാബിലോണിയ ഭരിച്ചു.
കുശവന്റെ ചക്രം ആദ്യമായി ഉപയോഗിച്ചത് മെസപ്പട്ടോമിയകാരാണെന്ന് കരുതപ്പെടുന്നു.
പ്രാചീന ലോകത്തെ അദ്ഭുതങ്ങളിൽ ഒന്നായ ആടുന്ന പൂന്തോട്ടം ബാബിലോണിയയിൽ ആയിരുന്നു.
മെസപ്പട്ടോമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത സവിശേഷമായ ലിഖിത രീതിയായിരുന്നു ക്യൂണിഫോം ലിപി.
കലണ്ടർ കണ്ടു പിടിച്ചത് മെസപ്പട്ടോമിയക്കാരായിരുന്നു.
ദിവസത്തെ 24 മണിക്കൂറുകളായി ആദ്യാമായി വികസിപ്പിച്ചതും  മെസപ്പട്ടോമിയക്കാരാണ്.

ഈജിപ്റ്റ്


നൈൽ നദിയുടെ തീരത്താണ് ഈജിപ്ഷ്യൻ സംസ്കാരം രൂപപ്പെട്ടത്.
നൈലിന്റെ ദാനം എന്നാണ് ഈജിപ്റ്റ് അറിയപ്പെടുന്നത്.
ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ആണ് ഈജിപ്റ്റിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത്.
ഈ ഹെറോഡോട്ടസ് ആണ് ചരിത്രത്തിന്റെ പിതാവ് എന്ന്  അറിയപ്പെടുന്നത്.
പ്രാചീജ ഈജിപ്റ്റിലെ രാജാവ് ഫറവോ എന്നാണ് അറിയപ്പെട്ടത്.
ഈജിപ്റ്റുകാർ സുഗന്ധ ദ്രവ്യങ്ങൾ പൂശി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃത ശരീരങ്ങളാണ് മമ്മികൾ.
ഫറവോമാരുടെ ശവകുടീരങ്ങളാണ് പിരമിഡുകൾ
ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയ്ക്ക് സമീപമുള്ള ഗിസയിലുള്ളതാണ് ഏറ്റവും വലിയ പിരമിഡ്
ഈജിപ്റ്റുകാർ വികസിപ്പിച്ചെടുത്ത ലേഖന വിദ്യയാണ് ഹൈറോഗ്ലിഫിക്സ് ലിപി
ദശാംശ സമ്പ്രദായത്തിലുള്ള ഗണന രീതി വികസിപ്പിച്ചെടുത്തത് ഈജിപ്റ്റുകാരാണ്.
സൂര്യനെ ആധാരമാക്കിയുള്ള കലണ്ടർ വികസിപിച്ചെടുത്തതും ഈജിപ്റ്റുകാരാണ്.

Tuesday 3 January 2017

പ്രതിദിന പരീക്ഷ

                                                             ഇയാൻഡാ
                                                     പ്രതിദിന പരീക്ഷ
                                                            (04-01-2017)

1. അഡ്വക്കേറ്റ് ജനറലിനെ  നിയമിക്കുന്നതാര്? ( രാഷ്ട്രപതി,  മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഗവർണ്ണർ)
2. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ? ( ജ്യോതി വെങ്കടാചലം, ലക്ഷ്മി എൻ മേനോൻ, സരോജിനി നായിഡു, ജസ്റ്റിസ് ഫാത്തിമാ ബീവി)
3. ഒരു ഓർഡിനൻസിന്റെ കാലാവധി? ( മൂന്ന് മാസം, ആറുമാസം, ആറു വർഷം, ഇതൊന്നുമല്ല)
4. ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗത്തിന്റെ  കാലാവധി? (രണ്ട് വർഷം, അഞ്ച് വർഷം, ആറ് വർഷം, കാലാവധിയില്ല)
5. ഇന്ത്യയിൽ പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം? ( കേരളം, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്)
6. ദേശീയ പഞ്ചായത്തീ രാജ് ദിനം? ( ഏപ്രിൽ 24, ജൂൺ 5, നവംബർ 14, ജനുവരി 26)
7.അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി? (ഇ.എം.എസ്, കെ. കരുണാകരൻ, സി.അച്യുതമേനോൻ, പി.കെ. വാസുദന്വൻ നായർ)
8.ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്? ( മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, അശോക് മേത്ത, എം.എൻ.റോയ്)
9. പഞ്ചായത്തീ രാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി? ( വി.പി.സിംഗ്, രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു, എ.ബി. വാജ്പേയ്)
10. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം? ( 25%, 30%, 40%, 50%)
11. ഗ്രാമ സഭ സമ്മേളിക്കുന്നതിനുള്ള ക്വോറം? (പത്തിൽ 1, പത്തിൽ 2, പത്തിൽ 3, പത്തിൽ 4) 
12. പഞ്ചായത്തീ രാജിന്റെ പിതാവെന്നറിയപ്പെടുന്നത്? ( രാജീവ് ഗാന്ധി, അശോക് മേത്ത, ബൽവന്ത് റായ് മേത്ത, എം.എൻ. റോയ്)
13. സംസ്ഥാന ആസൂത്രണ ബോർഡിന്റെ അദ്ധ്യക്ഷൻ? ( സംസ്ഥാന ധന മന്ത്രി, കേന്ദ്ര ധനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാന ഗവർണ്ണർ)
14.ഗവർണ്ണർക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാര്? രാഷ്ട്രപതി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി)
15. വോട്ടിംഗ് പ്രായം 21-ൽ നിന്ന് പതിനെട്ടായി കുറച്ച വർഷം? ( 1968, 1970, 1988. 1998)
16. താഴെ പറയുന്നതിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതേത്? ( പ്രതിരോധം, റെയി‌ൽവേ, പോലീസ്, വിദ്യാഭ്യാസം)
17. കേരളത്തിലെ പ്രഥമ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ? ( ഡോ. ബാബു പോൾ, ഡോ. ജയകുമാർ, ജേക്കബ് പുന്നൂസ്, പാലാട്ട് മോഹൻ ദാസ്)
18. ലോകത്തിലാദ്യമായി വിവരാവകാശനിയമം പാസ്സാക്കിയത്? ( റഷ്യ, റോം, സ്വീഡൻ,  നെതർലാൻഡ്)
19. ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം? ( അശോക് മേത്ത, ബൽവന്ത് റോയ് മേത്ത്, എ.കെ.ആന്റണി, അലോക് റാവത്ത്)
20. ന്യൂനപക്ഷ കമ്മീഷൻ രൂപികൃതമായ വർഷം? (1970, 1978, 1980, 1988)

Friday 9 December 2016

ഇയാൻഡാ ടെസ്റ്റ് പേപ്പർ--G.K 100-1

ഇയാൻഡാ
പി.എസ്.സി എക്സാം കോച്ചിംഗ് സെന്റർ
തട്ടത്തുമല
 ഫോൺ: 9446272270

1. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച രാജാവ്? (പഴശ്ശിരാജ, മാർത്താണ്ഡവർമ്മ, രാമവർമ്മ, ശ്രീമൂലം തിരുനാൾ)
2. വിപ്ലവങ്ങളുടെ മതാവ് എന്നറിയപ്പെടുന്ന വിപ്ലവം? ( ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, ചൈനീസ് വിപ്ലവം, വ്യവസായ വിപ്ലവം}
3. കേരളത്തിൽ ഏറ്റവുമധികം കുരുമുളക് കൃഷിചെയ്യുന്ന ജില്ല? (പത്തനംതിട്ട, ഇടുക്കി, വയനാട്, തിരുവനന്തപുരം)
4. ഐ.എസ്.ആർ.ഓ തുടങ്ങിയ വർഷം? ( 1951, 1951, 1957, 1969)
5. ഇറ്റലിയുടെ തലസ്ഥാനം? (റോം, ആംസ്റ്റർഡാം, ജനീവ, ഹേഗ്)
6. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം? (തമിഴ്നാട്, മേഘാലയ, സിക്കിം, ഗോവ)
7. മെസപ്പെട്ടോമിയയുടെ പുതിയ പേര്? ( ഈജിപ്റ്റ്, ഇറാൻ, ഇറാക്ക്, ജർമ്മനി)
8. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം വിശദീകരിച്ച ശാസ്ത്രജ്ഞൻ? ( മൈക്കേൽ ഫാരഡേ, മാഡം ക്യൂറി, ആൽബർട്ട് ഐൻസ്റ്റീൻ, തോമസ് ആൾവാ എഡിസൺ)
9. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരതാ ജില്ല? ( കോട്ടയം, എറണാകുളം, തൃശൂർ, തിരുവനന്തപുരം)
10. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ വിജയിച്ചതാര്? (ബാബർ, അക്ബർ, ജഹാംഗീർ, ഷേർഷാ)
11. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം? ( ഓക്സിജൻ, ഹൈഡ്രജൻ, നൈട്രജൻ, ഹീലിയം)
12. പരുത്തി കൃഷിയുള്ള കേരളത്തിലെ ജില്ല? (വയനാട്, ഇടുക്കി, പാലക്കാട്, കണ്ണൂർ)
13. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല? ( ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്)
14. അധ്യാപകദിനം ആരുടെ ജന്മദിനം ആണ്? ( ഡോ. രാജേന്ദ്രപ്രസാദ്, ഡോ.എസ്. രാധാകൃഷ്ണൻ, ഫക്കറുദൂൻ അലി അഹമ്മദ്, ഡോ. അംബേഡ്ക്കർ)
15. പഴങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? ( ജമ്മുകാശ്മീർ, ഹരിയാന, തമിഴ്നാട്, ഹിമാചൽ പ്രദേശ്)
16. സൂര്യരശ്മികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? (ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ഹരിയാന, മേഘാലയ)
17. ഇന്ത്യയുടെ ചുവന്ന നദി ഏത്? (സിന്ധു, ഗംഗ, ബ്രഹ്മപുത്ര, നർമ്മദ)
18. യൂണിസെഫിന്റെ ആസ്ഥാനം? (വിയന്ന, ജനീവ, വാഷിംഗ്ടൺ, ന്യൂയോർക്ക്)
19. കേരള വാൽമീകി എന്നറിയപ്പെടുന്നതാരെ? ( ഉള്ളൂർ, ചെറുശ്ശേരി, കുമാരനാശാൻ, വള്ളത്തോൾ)
20. ബേ ഐലൻഡ് എന്നറിയപ്പെട്ട പ്രദേശം? ( ഗോവ, ലക്ഷദ്വീപ്, മാഹി, ആൻഡമാൻ നിക്കോബാർ)
21. ഏറ്റവും അധികം രക്തസമ്മർദ്ദമുള്ള മൃഗം? (കടുവ, സിംഹം, ജിറാഫ്, ഒട്ടകം)
22. കേരളത്തിലെ ആദ്യത്തെ കോസ്റ്റ്ഗാർഡ് സ്റ്റേഷൻ? ( കോവളം, വിഴിഞ്ഞം, വർക്കല, ശംഖുമുഖം)
23. ആരുടെ ജന്മദിനമാണ് സദ്ഭാവനാ ദിനം? (മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി)
24. ലോകത്തിലെ ആദ്യ പ്രധാന മന്ത്രി എന്നറിയപ്പെടുന്നതാരെ? ( ടോണി ബ്ലയർ, ഇന്ദിരാ ഗാന്ധി, റോബർട്ട് വാൾപോൾ, മാർഗരറ്റ് താച്ചർ)
25. ഡിസ്കവറി സ്പേസ് ഷട്ടിൽ ഏത് രാജ്യത്തിന്റേതാണ്? ( യു.എസ്.എ, ഫ്രാൻസ്, ഇന്ത്യ, റഷ്യ)
26. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെയാണ്? ( കൽക്കട്ട, പാലക്കാട്, നാസിക്ക്, കട്ടക്ക്)
27. ചൈന ഇന്ത്യയെ ആദ്യമായി ആക്രമിച്ച വർഷം? ( 1952, 1956. 1962, 1972)
28. യവനപ്രിയ എന്നറിയപ്പെടുന്നതെന്ത്? ( ഏലം, കുരുമുളക്, ഗ്രാമ്പൂ, ഇഞ്ചി)
29. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം? ( പട്ട്റോസ, ജമന്തി, മുല്ല, ചെമ്പരത്തി)
30. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം? ( ബെയ്റൂട്ട്, ഇസ്താംബുൾ, ഇസ്ലമാബാദ്, കാബൂൾ)
31. ദലൈലാമയുടെ നാട്? ( തായ്ലൻഡ്, മ്യാന്മാർ, തിബറ്റ്, നേപ്പാൾ)
32. ബി.സി.ജി ഏത് രോഗത്തിന്റെ പ്രതിരോധ വാക്സിൻ ആണ്? ( മന്ത്, ക്ഷയം, മലമ്പനി, കോളറ)
33. നക്സൽബാരി ഏത് സംസ്ഥാനത്താണ്? ( ബീഹാർ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, ആസാം)
34. തപാൽ സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കിയ രാജ്യം? ( ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, ജപ്പാൻ)
35. സതി നിർത്തലാക്കിയ വർഷം? ( 1729, 1819. 1829, 1929)
36. ലോകത്തിലെ ഏറ്റവും പഴയ നിയമനിർമ്മാണസഭ? ( സെനറ്റ്, ഡ്യൂമ, കൗൺസിൽ ഓഫ് സ്റ്റേറ്റ്, റെയ്ക് ജാവിക്)
37. 2008-ലെ യൂറോ കപ്പ് ജേതാക്കൾ? (സ്പെയിൻ, അർജന്റീന, ക്യൂബ, ചിലി)
38. കേരള ഗവർണ്ണർ ആയ ശേഷം ഗവർണ്ണറായ വ്യക്തി? ( നീലം സഞ്ചീവറെഡ്ഡി, ഗ്യാനി സെയിൽസിംഗ്, കെ.ആർ. നാരായണൻ, വി.വി.ഗിരി)
39. ഗറില്ലാ വാർഫയർ ആരുടെ ഗ്രന്ഥമാണ്? ( ഫിഡൽ കാസ്ട്രോ, ചെഗുവേര, മാവോ സേതുംഗ്, ലെനിൻ)
40. കേരളത്തിൽ വായനാ ദിനമായി കൊണ്ടാടുന്നത് ആരുടെ ജന്മദിനം ആണ്? ( എഴുത്തച്ഛൻ, ഇ.എം.എസ്, പി.എൻ. പണിക്കർ, എ.കെ.ഗോപാലൻ)
41. നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ എവിടെയാണ്? ( നാഗ്പൂർ, ലക്നൗ, ബാൽഗ്ലൂർ, ന്യൂഡൽഹി)
42. എ.ഡി 52-ൽ ഇന്ത്യയിൽ എത്തിയ ക്രിസ്തു ശിഷ്യൻ? ( സെൻറ്റ് അഗസ്ത്യൻ, സെന്റ് തോമസ്, സെന്റ് അലോഷ്യസ്, സെന്റ് ജോസഫ്))
43. ബർമുഡ ട്രയാംഗിൾ ഏത് മഹാ സമുദ്രത്തിലാണ്? ( പസഫിക്ക്, ഇന്ത്യൻ, അറ്റ്ലാന്റിക്ക്, അന്റാർട്ടിക്ക്)
44. വിംബിൾഡൺ സ്റ്റേഡിയം ഏത് രാജ്യത്താണ്? ( അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്, അർജന്റീന)
45. അജന്ത ഗുഹാ ക്ഷേത്രങ്ങൾ എത് സംസ്ഥാനത്താണ്? ( ഉത്തർപ്രദേശ്, ഉത്തരാഞ്ചൽ, മഹാരാഷ്ട്ര, രാജസ്ഥാൻ)
46. ഇന്ത്യയിൽ കളർ ടി.വി സംപ്രേഷണം തുടങ്ങിയ വർഷം? ( 1972, 1973, 1980, 1982)
47. ആഗ്ര ഏത് നദിക്കരയിലാണ്? ( യമുന, സത്‌ലജ്, ത്സലം, ചിനാബ്)
48. ജാലിയൻ വാലാബാഗ് സംഭവം നടന്ന വർഷം? ( 1829, 1909, 1919, 1929)
49. ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം? ( സൂററ്റ്, മീററ്റ്, വാറംഗൽ, പ്ലാസി)
50. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി? ( പെരിയാർ, ചാലിയാർ, പമ്പ, കുന്തിപ്പുഴ)
51. ഇന്ദിരാഗാന്ധി കനാൽ ഏത് സംസ്ഥാനത്താണ്? ( ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്)
52. ഇന്ത്യയിൽ എത്ര പിൻകോഡ് മേഖലകൾ ഉണ്ട്? ( 7, 8, 12, 14)
53. പെരുമൺ ദുരന്തം നടന്ന വർഷം? ( 1986, 1988, 1998, 1989)
54. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധസന്യാസി മഠം സ്ഥിതി ചെയ്യുന്ന സ്ഥലം? ( ശ്രീനഗർ, സിംല, ഷില്ലോങ്, തവാങ്)
55. ഓടനാട് എന്നറിയപ്പെടുന്ന സ്ഥലം? (കൊല്ലം, കായംകുളം, കോട്ടയം, പത്തനംതിട്ട)
56. കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? ( മാട്ടുപ്പെട്ടി, , വെള്ളാനിക്കര, വെള്ളായണി, മണ്ണുത്തി)
57. ക്യൂണിഫോം ലിപി ഏത് സംസ്കാര കാലത്തേതാണ്? ( ഈജിപ്ഷ്യൻ, ചൈനീസ്, മെസപ്പട്ടോമിയ, ഗ്രീക്ക്)
58. കോട്ടോപാക്സി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം? ( അർജന്റീന, ഇക്വഡോർ, വെനിസ്വേല, ജപ്പാൻ)
59. പെരിഞ്ചക്കോടൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്? ( അപ്പു നെടുങ്ങാടി, സി.വി.രാമൻപിള്ള, എം.ടി. വാസുദേവൻ നായർ, ഒ.വി.വിജയൻ)
60. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചെയിഞ്ച്? ( ടോക്കിയോ, ദുബായ്, ന്യൂഡൽഹി, മുംബായ്)
61. ലിവിംഗ് ഹിസ്റ്ററി എന്ന ഗ്രന്ഥം എഴുതിയതാര്? ( ഏബ്രഹാം ലിങ്കൺ, റൊണാൾഡ് റീഗൺ, ബരാക്ക് ഒബാമ, ഹിലാരി ക്ലിന്റൺ)
62. ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച കേരള മന്ത്രി? ( തോമസ് ഐസക്ക്, കെ.എം.മാണി, ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്)
63. ' ഞാൻ' ആരുടെ ആത്മകഥയാണ്? ( എൻ.എൻ.പിള്ള, പി.കൃഷ്ണപിള്ള, വി.എസ്.അച്യുതാനന്ദൻ, ഇ.കെ.നായനാർ)
64. ഐ.എൻ.എസ് വിക്രാന്ത് കമ്മീഷൻ ചെയ്യപ്പെട്ട വർഷം? ( 1951, 1961, 1971, 1981)
65. "സമരം തന്നെ ജീവിതം" എഴുതിയ മുഖ്യമന്ത്രി? ( ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ, കെ.കരുണാകരൻ)
66. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി? ( ജോർജ് ഫെർണാണ്ടസ്, വി.പി.മേനോൻ, ജോൺ മത്തായി, സർദ്ദാർ വലഭായി പട്ടേൽ)
67. ഡി.എം.കെ സ്ഥാപിതമായ വർഷം? ( 1947, 1949, 1950, 1952)
68. കലാമണ്ഡലം സ്ഥാപകൻ? ( ഉള്ളൂർ, വള്ളത്തോൾ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ)
69. കേരളത്തിൽ ഇ.എം.എസ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ട വർഷം? ( 1957, 1959, 1967, 1969)
70. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം? ( 1981. 1982, 1991, 1999)
71. കേരളം സന്ദർശിച്ച ആദ്യ അറബ് സഞ്ചാരി? ( അൽബറൂണി, അബുൽ ഫെയ്സി, ഇബിൻ ബത്തൂത്ത, മാലിക്ക് ദിനാർ)
72. കേരള ചൂഡാമണി ആരാണ്? ( പഴശ്ശിരാജ, സ്വാതി തിരുനാൾ, മാർത്താണ്ഡ വർമ്മ, കുലശേഖര ആഴ്വാർ)
73. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം? ( 2000, 2005, 2008, 2009, 20120
74. വൈക്കം സത്യാഗ്രഹം തുടങ്ങിയ വർഷം? ( 1919, 1924, 1936, 1939)
75. ഇന്ത്യയുമായി ഏറ്റവും അധികം കര അതിർത്തി പങ്കിടുന്ന രാജ്യം? ( പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ചൈന)
76. അമേരിക്കൻ മോഡൽ ഭരണം തിരുവിതാംകൂറിൽ നടപ്പിലാക്കിയതാര്? ( വേലുത്തമ്പി, രാജാ കേശവദാസൻ, സി.പി.രാമസ്വാമി, സ്വാതിതിരുനാൾ)
77. ജ്ഞാനപ്പാന എഴുതിയതാര്? ( ചെറുശ്ശേരി, പൂന്താനം, വള്ളത്തോൾ, ഉള്ളൂർ)
78. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം? ( 1928, 1929, 1930, 1938)
79. കിഴക്കിന്റെ സ്കോട്ട്ലാന്റ്ന്നറിയപ്പെടുന്ന സ്ഥലം? ( കൊഹിമ, ശ്രീനഗർ, സിംല, ഷില്ലോങ്)
80. ദക്ഷിണ വ്യോമ കമാന്റ് ആസ്ഥാനം? ( തിരുവനന്തപുരം, അടൂർ, ആലപ്പുഴ, കൊല്ലം)
81. മനുഷ്യൻ ആദ്യമായി കണ്ടു പിടിച്ച ലോഹം? (സ്വർണ്ണം, ചെമ്പ്, വെള്ളി, ഇരുമ്പ്)
82. അറ്റോർണി ജനറലിനെ നിയമിക്കുന്നതാര്? ( രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പർളമെന്റ്)
83. രാത്രിമഴ എഴുതിയതാര്? ( ബാലാമണിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി, ഒ.എൻ.വി. കുറുപ്പ്)
84. അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് പുഴയിലാണ്? ( ചാലിയാർ, ചാലക്കുടിപ്പുഴ, കുന്തിപ്പുഴ, പെരിയാർ)
85. ഐക്യരാഷ്ട്ര സംഘടനയ്ക്ക് പേരിട്ട ആൾ? ( ടോണി ബ്ലയർ, ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്, ജാവിയസ് പെരസ് ഡിക്വയർ, വിൻസ്റ്റന്റ് ചർച്ചിൽ)
86. കേരളത്തിൽ റിസർവ്വ് വനം ഏറ്റവും കൂടുതലുള്ള ജില്ല? ( പാലക്കാട്, ഇടുക്കി, വയനാട്, പത്തനംതിട്ട)
87. വാറ്റ് നികുതി തുടങ്ങിയ രാജ്യം? ( ഫ്രാൻസ്, ബ്രിട്ടൻ, ഇന്ത്യ, അമേരിക്ക)
88. ഗാന്ധിജി വധിക്കപ്പെട്ട വർഷം? ( 1947, 1948, 1949, 1950)
89. ഗണപതിയുടെ വാഹനം? ( മയിൽ, എലി, പുലി, ആന)
90. കേരളത്തിൽ ലോകായുക്ത നിലവിൽ വന്ന വർഷം? ( 1999, 2000, 2005, 2006)
91. മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം? ( 18, 22, 26, 32)
92. സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്നർത്ഥമുള്ള വലയങ്ങൾ ഉള്ള ഗ്രഹം? ( ബുധൻ, ശുക്രൻ, യുറാനസ്, നെപ്ട്യൂൺ)
93. വൈറ്റ് കോൾ എന്നറിയപ്പെടുന്നതെന്ത്? ( യുറേനിയം, തോറിയം, മോണസൈറ്റ്, ഇൽമനൈറ്റ്)
94. മാധുരി എന്തിന്റെ ഇനമാണ്? ( നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്)
95. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണ വിദഗ്ദ്ധനാണ്? ( തബല, സിതാർ, വയലിൻ, വീണ)
96. എ.പി.ജെ അബ്ദുൽ ഖലാമിന്റെ ജന്മസ്ഥലം? ( ചെന്നൈ, മധുരൈ, രാമേശ്വരം, ശുചീന്ദ്രം)
97. പ്രഥമ ലോകകപ്പ് ഫൂട്ബോൾ മത്സരം നടന്നസ്ഥലം? ( ഹവാന, ജിയോഡി, ന്യൂഡൽഹി, ഉറുഗ്വേ)
98. ആദ്യമായി ക്ലാസ്സിക്കൽ പദവി ലഭിച്ച ദക്ഷിണേന്ത്യൻ ഭാഷ? (തമിഴ്, മലയാളം, കന്നട, തെലുങ്ക്)
99. രക്തം നീല നിറമുള്ള ജീവി? ( പല്ലി, ആമ, ഒച്ച്, തേൾ)
100. ദണ്ഡിയാത്ര തുടങ്ങിയ സ്ഥലം? ( പോർബന്തർ, സബർമതി, ചമ്പാരൻ, ജാലിയൻ വാലാബാഗ്)

ഉത്തരങ്ങൾ

1. മാർത്താണ്ഡവർമ്മ
2. ഫ്രഞ്ച് വിപ്ലവം
3. ഇടുക്കി
4. 1969
5. റോം
6. ഗോവ
7. ഇറാക്ക്
8. ആൽബർട്ട് ഐൻസ്റ്റീൻ
9. എറണാകുളം
10. അക്ബർ
11. ഹൈഡ്രജൻ
12. പാലക്കാട്
13. പാലക്കാട്
14. ഡോ.എസ്. രാധാകൃഷ്ണൻ
15. ഹിമാചൽ പ്രദേശ്
16. അരുണാചൽ പ്രദേശ്
17. ബ്രഹ്മപുത്ര
18. ന്യൂയോർക്ക്
19. വള്ളത്തോൾ
20. ആൻഡമാൻ നിക്കോബാർ
21. ജിറാഫ്
22. വിഴിഞ്ഞം
23. രാജീവ്ഗാന്ധി
24. റോബർട്ട് വാൾപോൾ
25. യു.എസ്.എ
26. കട്ടക്ക്
27. 1962
28. കുരുമുളക്
29. ചെമ്പരത്തി
30. കാബൂൾ
31. തിബറ്റ്
32. ക്ഷയം
33. പശ്ചിമബംഗാൾ
34. ബ്രിട്ടൻ
35. 1829
36. റെയ്ക് ജാവിക്
37. സ്പെയിൻ
38. വി.വി.ഗിരി
39. ചെഗുവേര
40. പി.എൻ.പണിക്കർ
41. ലക്നൗ
42. സെന്റ് തോമസ്
43. അറ്റ്ലാന്റിക്ക്
44. ഇംഗ്ലണ്ട്
45. മഹാരാഷ്ട്ര
46. 1982
47. യമുന
48. 1919
49. മീററ്റ്
50. പമ്പ
51. രാജസ്ഥാൻ
52. 8
53. 1988
54. തവാങ്
55. കായംകുളം
56. വെള്ളാനിക്കര
57. മെസപ്പെട്ടോമിയ
58. ഇക്വഡോർ
59. സി.വി.രാമൻ പിള്ള
60. മുംബായ്
61. ഹിലാരി ക്ലിന്റൺ
62. കെ.എം. മാണി
63. എൻ.എൻ.പിള്ള
64. 1961
65. വി.എസ്.അച്യുതാനന്ദൻ
66. ജോൺ മത്തായി
67. 1949
68. വള്ളത്തോൾ
69. 1959
70. 1991
71. മാലിക്ക് ദിനാർ
72. കുലശേഖര ആഴ്വാർ
73. 2005
74. 1924
75. ബംഗ്ലാദേശ്
76. സി.പി.രാമസ്വാമി
77. പൂന്താനം
78. 1928
79. ഷില്ലോങ്
80. തിരുവനന്തപുരം
81. ചെമ്പ്
82. പ്രസിഡന്റ്
83. സുഗതകുമാരി
84. ചാലക്കുടി പുഴ
85. ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്
86. പത്തനംതിട്ട
87. ഫ്രാൻസ്
88. 1948
89. എലി
90. 1999
91. 22
92. നെപ്ട്യൂൺ
93. യുറേനിയം
94. കരിമ്പ്
95. സിതാർ
96. രാമേശ്വരം
97. ഉറുഗ്വേ
98. തമിഴ്
99. ഒച്ച്
100. സബർമതി

Tuesday 18 October 2016

ഇയാൻഡാ അറിയിപ്പ്

ഇയാൻഡാ അറിയിപ്പ്

ഇയാൻഡായിൽ ഈ ബുധനാഴ്ച (2016 ഒക്ടോബർ 19)-ന് ക്ലാസ്സില്ല. അടുത്ത ക്ലാസ്സുകൾ വ്യാഴം, വെള്ളി (ഒക്ടോബർ 20, 21) ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 1 മണിവരെ. വ്യാഴാഴ്ച കണക്കിന്റെ ക്ലാസ്സ് ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും പതിവുപോലെ പ്രതിദിന പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 22 ശനിയാഴ്ച ഏതാനും വിദ്യാർത്ഥികൾക്ക് പി.എസ്.സി ടെസ്റ്റ് ഉള്ളതിനാൽ അന്ന് ക്ലാസ്സ് ഇല്ല.

Sunday 2 October 2016

ഇയാൻഡാ പ്രതിദിന പരീക്ഷ 7


ഇയാൻഡാ പ്രതിദിന പരീക്ഷ 7

1.       ചിമ്മിനി വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
2.       ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വാളന്റിയർ ക്യാപ്റ്റൻ?
3.       കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
4.       കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
5.       കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
6.       കേരളത്തിലെ ഏറ്റവും വലിയ ജില്ല?
7.       കേര:ളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ?
8.       കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പുല്പാദിപ്പിക്കുന്ന ജില്ല?
9.       കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം?
10.    സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന താലൂക്ക്?
11.    കേരളത്തിലെ മെക്ക (ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം?
12.    കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്?
13.    തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?
14.    ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് സ്ഥാപിതമായ സ്ഥലം?
15.    കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം സ്ഥാപിച്ച പഞ്ചായത്ത്?
16.    മലയാളം റിസർച്ച് സെന്ററിന്റെ ആസ്ഥാനം?
17.    ജനസംഖ്യാ വളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
18.    എൻ.എച്ച് 47 (എൻ.എച്ച് 544) കേരളത്തിൽ പ്രവേശിക്കുന്ന സ്ഥലം?
19.    മലബാർ ലഹള നടന്ന വർഷം?
20.    മൊയീൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലം?
21.    സാമൂതിരിയുടെ നാവികസേനാ തലവൻ?
22.    മാതൃഭൂമിയുടെ സ്ഥാപക പത്രാധിപൻ?
23.    കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
24.  ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്നത് ആരെ?
25.  നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആരെ?
26.  വയനാട് ജില്ല സ്ഥാപിതമായ വർഷം?
27.  ഏഷ്യയിലെ രണ്ടാമത്തെ മണ്ണ് ഡാം?
28.  കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
29.  മൈസൂറിനെയും വയനാടിനെയും ബന്ധിപ്പുക്കുന്ന ചുരം?
30.  പുരളി ശൊന്മാൻ എന്നറിയപ്പെട്ടിരുന്നത് ആരെ?
31.  കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
32.  ധർമ്മടം തുരുത്ത് സ്ഥിതിചെയ്യുന്ന നദി?
33.  കൊട്ടിയൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്ത്?
34.  കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
35.  1936- കണ്ണൂരിൽ നിന്ന് മദ്രാസ്സിലേയ്ക്ക് പട്ടിണി ജാഥ നയിച്ചതാര്?
36.  കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?
37.  കേരളത്തിന്റെ വടക്കേയറ്റത്തെ വന്യ ജീവി സങ്കേതം?
38.  ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?
39.  കേരളത്തിലെ ഏക കൃസ്ത്യൻ രാജവംശം?
40.  കേരള ഫോക്ക്ലോർ അക്കാഡമിയുടെ ആസ്ഥാനം?
41.  കേരളത്തിലെ ഏക മുസ്ലിം രാജ വംശം?
42.  ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി?
43.  കാസർകോട് ജില്ലയിലെ പ്രധാന കലാരൂപം?
44.  മലബാർ കാൻസർ സെന്ററിന്റെ ആസ്ഥാനം?
45.  ഇന്ത്യയിൽ ആദ്യ ക്രിക്കറ്റ് മത്സരം നടന്ന സ്ഥലം?
46.  കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകരിച്ച ജില്ല?
47.  ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽകൂനകളെ അറിയപ്പെടുന്നത്?
48.  ഗാന്ധിജിയുടെ ജന്മസ്ഥലം?
49.  ഡൽഹിയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി?
50.  കേരളത്തിൽ സർക്കസ് കലയുടെ പിതാവെന്നറിയപ്പെടുന്നതാരെ?
51.  ത്രികോണാകൃതിയമ്ലുള്ള എക്കൽ സമതലങ്ങളുടെ പേർ?
52.  ആന്ധ്രാ പ്രദേശിലെ ഒരു ഒരു ചുണ്ണാമ്പ് ശിലാ ഗുഹയാണ്?
53.  ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റാ പ്രദേശം?
54.  കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം?
55.  കോട്ടയ്ക്കൽ ആര്യ വൈദ്യ ശാല സ്ഥിതിചെയ്യുന്ന ജില്ല?
56.  ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവം?
57.  കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്?
58.  സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?
59.  കേരള കലാ മണ്ഡലം സ്ഥാപകൻ?
60.  തുള്ളലിന്റെ ഉപജ്ഞാതാവ്?
61.  കേരളത്തിലെ ഏറ്റവും വലിയ എലിഫന്റ് പാർക്ക്?
62.  ഒന്നാം കേരള നിയമസഭയിലേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?
63.  പയസ്വനി ഏത് നദിയുടെ പോഷക നദിയാണ്?
64.  ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ്?
65.  കടൽ തീരമില്ലാത്ത ഏക കോർപ്പറേഷൻ?
66.  യേശുദാസിന്റെ ജന്മസ്ഥലം?
67.  പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം?
68.  കൊക്കക്കോള സമര നായികയുടെ പേര്?
69.  മലബാർ സിമന്റിന്റെ ആസ്ഥാനം?
70.  കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമം?