അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Sunday, 2 October 2016

ഇയാൻഡാ പ്രതിദിന പരീക്ഷ 7


ഇയാൻഡാ പ്രതിദിന പരീക്ഷ 7

1.       ചിമ്മിനി വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
2.       ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വാളന്റിയർ ക്യാപ്റ്റൻ?
3.       കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
4.       കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
5.       കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
6.       കേരളത്തിലെ ഏറ്റവും വലിയ ജില്ല?
7.       കേര:ളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ?
8.       കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പുല്പാദിപ്പിക്കുന്ന ജില്ല?
9.       കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം?
10.    സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന താലൂക്ക്?
11.    കേരളത്തിലെ മെക്ക (ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം?
12.    കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്?
13.    തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?
14.    ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് സ്ഥാപിതമായ സ്ഥലം?
15.    കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം സ്ഥാപിച്ച പഞ്ചായത്ത്?
16.    മലയാളം റിസർച്ച് സെന്ററിന്റെ ആസ്ഥാനം?
17.    ജനസംഖ്യാ വളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
18.    എൻ.എച്ച് 47 (എൻ.എച്ച് 544) കേരളത്തിൽ പ്രവേശിക്കുന്ന സ്ഥലം?
19.    മലബാർ ലഹള നടന്ന വർഷം?
20.    മൊയീൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലം?
21.    സാമൂതിരിയുടെ നാവികസേനാ തലവൻ?
22.    മാതൃഭൂമിയുടെ സ്ഥാപക പത്രാധിപൻ?
23.    കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
24.  ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്നത് ആരെ?
25.  നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആരെ?
26.  വയനാട് ജില്ല സ്ഥാപിതമായ വർഷം?
27.  ഏഷ്യയിലെ രണ്ടാമത്തെ മണ്ണ് ഡാം?
28.  കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
29.  മൈസൂറിനെയും വയനാടിനെയും ബന്ധിപ്പുക്കുന്ന ചുരം?
30.  പുരളി ശൊന്മാൻ എന്നറിയപ്പെട്ടിരുന്നത് ആരെ?
31.  കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
32.  ധർമ്മടം തുരുത്ത് സ്ഥിതിചെയ്യുന്ന നദി?
33.  കൊട്ടിയൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്ത്?
34.  കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
35.  1936- കണ്ണൂരിൽ നിന്ന് മദ്രാസ്സിലേയ്ക്ക് പട്ടിണി ജാഥ നയിച്ചതാര്?
36.  കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?
37.  കേരളത്തിന്റെ വടക്കേയറ്റത്തെ വന്യ ജീവി സങ്കേതം?
38.  ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?
39.  കേരളത്തിലെ ഏക കൃസ്ത്യൻ രാജവംശം?
40.  കേരള ഫോക്ക്ലോർ അക്കാഡമിയുടെ ആസ്ഥാനം?
41.  കേരളത്തിലെ ഏക മുസ്ലിം രാജ വംശം?
42.  ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി?
43.  കാസർകോട് ജില്ലയിലെ പ്രധാന കലാരൂപം?
44.  മലബാർ കാൻസർ സെന്ററിന്റെ ആസ്ഥാനം?
45.  ഇന്ത്യയിൽ ആദ്യ ക്രിക്കറ്റ് മത്സരം നടന്ന സ്ഥലം?
46.  കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകരിച്ച ജില്ല?
47.  ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽകൂനകളെ അറിയപ്പെടുന്നത്?
48.  ഗാന്ധിജിയുടെ ജന്മസ്ഥലം?
49.  ഡൽഹിയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി?
50.  കേരളത്തിൽ സർക്കസ് കലയുടെ പിതാവെന്നറിയപ്പെടുന്നതാരെ?
51.  ത്രികോണാകൃതിയമ്ലുള്ള എക്കൽ സമതലങ്ങളുടെ പേർ?
52.  ആന്ധ്രാ പ്രദേശിലെ ഒരു ഒരു ചുണ്ണാമ്പ് ശിലാ ഗുഹയാണ്?
53.  ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റാ പ്രദേശം?
54.  കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം?
55.  കോട്ടയ്ക്കൽ ആര്യ വൈദ്യ ശാല സ്ഥിതിചെയ്യുന്ന ജില്ല?
56.  ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവം?
57.  കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്?
58.  സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?
59.  കേരള കലാ മണ്ഡലം സ്ഥാപകൻ?
60.  തുള്ളലിന്റെ ഉപജ്ഞാതാവ്?
61.  കേരളത്തിലെ ഏറ്റവും വലിയ എലിഫന്റ് പാർക്ക്?
62.  ഒന്നാം കേരള നിയമസഭയിലേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?
63.  പയസ്വനി ഏത് നദിയുടെ പോഷക നദിയാണ്?
64.  ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ്?
65.  കടൽ തീരമില്ലാത്ത ഏക കോർപ്പറേഷൻ?
66.  യേശുദാസിന്റെ ജന്മസ്ഥലം?
67.  പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം?
68.  കൊക്കക്കോള സമര നായികയുടെ പേര്?
69.  മലബാർ സിമന്റിന്റെ ആസ്ഥാനം?
70.  കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമം?


Saturday, 24 September 2016

ഇയാൻഡാ ചോദ്യോത്തരങ്ങൾ 1



ഇയാൻഡാ ചോദ്യോത്തരങ്ങൾ

1.       ഏറ്റവും പ്രധാനപ്പെട്ട രേഖാംശ രേഖ ഏത്? ഗ്രീനിച്ച്
2.       പൂജ്യം ഡിഗ്രി രേഖാംശം ഏത്? ഗ്രീനിച്ച്
3.       3. ഏറ്റവും പ്രധാനപ്പെട്ട അക്ഷാംശരേഖ? ഭൂമധ്യരേഖ
4.       പൂജ്യം ഡിഗ്രി അക്ഷാംശം ഏത്? ഭൂമധ്യരേഖ (ഡോൾഡ്രംസ്)
5.       പ്രൈം മെർഡിയൻ എന്നറിയപ്പെടുന്ന രേഖാംശ രേഖ? ഗ്രീനിച്ച്
6.       ലോകത്ത് എവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ്? ഗ്രീനിച്ച്
7.       .ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള എത്ര സമയ മേഖലകളായി ലോകത്തെ തിരിച്ചിരിക്കുന്നു? 24
8.       ലോകത്തിലെ ഓരോ രാജ്യവും രാജ്യത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തു കൂടി കടന്നു പോകുന്ന രേഖാംശത്തെ ‌‌................ആയി കണക്കാക്കുന്നു? മാനക രേഖാംശം
9.       ഓരോ രാജ്യവും അവയുടെ പ്രാദേശിക സമയം കണക്കാക്കുന്നത് അവയുടെ.……..രേഖാംശത്തെ അടിസ്ഥാനമാക്കിയാണ്? മാനക രേഖാംശം
10.   ഒരു രാജ്യത്തിന്റെ മാനക രേഖാംശത്തിലെ പ്രാദേശികസമയമാണ് രാജ്യത്തിന്റെ …….? മാനക സമയം
11.   11. ഇന്ത്യയുടെ മാനക രേഖാംശം? 82 ½ ഡിഗ്രി പൂർവ്വരേഖാംശം (82 ½0E)
12.   ഇന്ത്യയുടെ രേഖാംശീയ വ്യപ്തി? പൂർവ്വരേഖാംശം 68 ഡിഗ്രി മുതൽ 97 ഡിഗ്രി വരെ
13.   വാസ്കോഡി ഗാമ ഏത് തുറമുഖത്തുനിന്നാണ് ഒരു രാജ്യം തേടിയുള്ള  യാത്ര തിരിച്ചത്? ലിബ്സൺ
(1497 ജൂലായ് 8)
14.  വാസ്ഗോഡി ഗാമ കോഴിക്കോട്ട് കാപ്പാട് കാലുകുത്തിയ വർഷം,? 1498 മേയ് 20
15.  ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം ചതുരശ്ര കിലോമീറ്ററിന് ……..ആണ്? 1034 മില്ലിബാർ
16.  മർദ്ദം അളക്കുന്നതിനുള്ള ഉപകരണം? രസബാരോ മീറ്റർ, ആനിറോയ്ഡ് ബാരോ മീറ്റർ
17.  അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകങ്ങൾ? മില്ലിബാർ(mb), ഹെക്ടോപാസ്കൽ
18.  ശരാശരി അന്തരീക്ഷ മർദ്ദത്തിൽ രസനിരപ്പ് അത് നിറച്ചിട്ടുള്ള സ്ഫടികക്കുഴലിൽ 76 സെന്റീമീറ്ററും അപ്പോഴത്തെ അന്തരീക്ഷമർദ്ദം ……..ഉം ആയിരിക്കും? 1013 മില്ലിബാർ
19.  ഓരോ പത്ത് മീറ്റർ  ഉയരത്തിനും ……..എന്ന തോതിൽ മർദ്ദം കുറഞ്ഞു വരുന്നു? 1 മില്ലിബാർ എന്ന തോതിൽ
20.  ഒരേ അന്തരീക്ഷ മർദ്ദം ഉള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന രേഖകൾ? ഐസോബാർസ് (സമമർദ്ദരേഖകൾ)
21.  നിർവ്വാത മേഖല എന്നറിയപ്പെടുന്ന മർദ്ദ മേഖല? ഭൂമധ്യരേഖാ നിമ്ന മർദ്ദ മേഖല (ഡോൾഡ്രംസ്)
22.  മർദ്ദം കൂടിയ മേഖലയിൽ നിന്നും മർദ്ദം കുറഞ്ഞ മേഖലയിലേയ്ക്കുള്ള വായുവിന്റെ തിരശ്ചീനതലത്തിലുള്ള സഞ്ചാരമാണ്……..? കാറ്റുകൾ
23.  ഉത്തരാർദ്ധ ഗോളത്തിൽ കാറ്റുകളുടെ ദിശ സഞ്ചാര ദിശയുടെ വലതു വശത്തേയ്ക്കും ദക്ഷിണാർദ്ധ ഗോളത്തിൽ സഞ്ചാര ദിശയുടെ ഇടതു വശത്തേയ്ക്കും വ്യതിചലിക്കുന്നു എന്ന് കണ്ടെത്തിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? ഫെറൽ
24.  ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിനു കാരണമാകുന്ന ബലം? കൊറിയാലിസ് ബലം
25.  പ്രധാനപെട്ട ഒരു കാലിക വാതമാണ്……..? മൺസൂൺ കാറ്റുകൾ
26.  ഉത്തരാർദ്ധ ഗോളത്തിലെത്തുന്ന തെക്ക് കിഴക്കൻ വാണിജ്യവാതങ്ങൾ കൊറിയാലിസ് പ്രഭാവം മൂലം ദിശാവ്യതിയാനം സംഭവിച്ച് ………കാറ്റുകളായി രൂപാന്തരപ്പെടുന്നു? തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ
27.   ഇന്ത്യയിൽ അനുഭവപ്പെടുന്ന ചില പ്രാദേശിക വാതങ്ങൾ? ലൂ, മാംഗോഷവർ, കാൽബൈശാഖി
28.  വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന കാറ്റ്? കാൽബൈശാഖി
29.  വടക്കെ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ  കിഴക്കൻ ചരിവിലൂടെ വീശുന്ന ഒരു പ്രാദേശിക വാതം? ചിനുക്ക്
30.  മഞ്ഞു തീനി എന്നറിയപ്പെടുന്ന കാറ്റ്? ചിനുക്ക്
31.  ആൽപ്പ്സ് പർവ്വത നിര കടന്ന് തെക്കൻ താഴ്വരയിലേയ്ക്ക്  വീശുന്ന പ്രാദേശിക വാതം? ഫൊൻ
32.  ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേയ്ക്ക് വീശുന്ന പ്രാദേശിക വാതം? ഹർമാറ്റൻ
33.  ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്? ലൂ
34.  ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന ഒരു പ്രാദേശിക വാതം? മാംഗോ ഷവേഴ്സ്
35.  ഇന്ത്യയിൽ വീശുന്ന പ്രധാനപ്പെട്ട മഴക്കാറ്റുകളാണ്? തെക്ക് പടിഞ്ഞാറൻ മൺസൂൺ