അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Saturday, 24 September 2016

ഇയാൻഡാ ചോദ്യോത്തരങ്ങൾ 1ഇയാൻഡാ ചോദ്യോത്തരങ്ങൾ

1.       ഏറ്റവും പ്രധാനപ്പെട്ട രേഖാംശ രേഖ ഏത്? ഗ്രീനിച്ച്
2.       പൂജ്യം ഡിഗ്രി രേഖാംശം ഏത്? ഗ്രീനിച്ച്
3.       3. ഏറ്റവും പ്രധാനപ്പെട്ട അക്ഷാംശരേഖ? ഭൂമധ്യരേഖ
4.       പൂജ്യം ഡിഗ്രി അക്ഷാംശം ഏത്? ഭൂമധ്യരേഖ (ഡോൾഡ്രംസ്)
5.       പ്രൈം മെർഡിയൻ എന്നറിയപ്പെടുന്ന രേഖാംശ രേഖ? ഗ്രീനിച്ച്
6.       ലോകത്ത് എവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ്? ഗ്രീനിച്ച്
7.       .ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള എത്ര സമയ മേഖലകളായി ലോകത്തെ തിരിച്ചിരിക്കുന്നു? 24
8.       ലോകത്തിലെ ഓരോ രാജ്യവും രാജ്യത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തു കൂടി കടന്നു പോകുന്ന രേഖാംശത്തെ ‌‌................ആയി കണക്കാക്കുന്നു? മാനക രേഖാംശം
9.       ഓരോ രാജ്യവും അവയുടെ പ്രാദേശിക സമയം കണക്കാക്കുന്നത് അവയുടെ.……..രേഖാംശത്തെ അടിസ്ഥാനമാക്കിയാണ്? മാനക രേഖാംശം
10.   ഒരു രാജ്യത്തിന്റെ മാനക രേഖാംശത്തിലെ പ്രാദേശികസമയമാണ് രാജ്യത്തിന്റെ …….? മാനക സമയം
11.   11. ഇന്ത്യയുടെ മാനക രേഖാംശം? 82 ½ ഡിഗ്രി പൂർവ്വരേഖാംശം (82 ½0E)
12.   ഇന്ത്യയുടെ രേഖാംശീയ വ്യപ്തി? പൂർവ്വരേഖാംശം 68 ഡിഗ്രി മുതൽ 97 ഡിഗ്രി വരെ
13.   വാസ്കോഡി ഗാമ ഏത് തുറമുഖത്തുനിന്നാണ് ഒരു രാജ്യം തേടിയുള്ള  യാത്ര തിരിച്ചത്? ലിബ്സൺ
(1497 ജൂലായ് 8)
14.  വാസ്ഗോഡി ഗാമ കോഴിക്കോട്ട് കാപ്പാട് കാലുകുത്തിയ വർഷം,? 1498 മേയ് 20
15.  ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം ചതുരശ്ര കിലോമീറ്ററിന് ……..ആണ്? 1034 മില്ലിബാർ
16.  മർദ്ദം അളക്കുന്നതിനുള്ള ഉപകരണം? രസബാരോ മീറ്റർ, ആനിറോയ്ഡ് ബാരോ മീറ്റർ
17.  അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകങ്ങൾ? മില്ലിബാർ(mb), ഹെക്ടോപാസ്കൽ
18.  ശരാശരി അന്തരീക്ഷ മർദ്ദത്തിൽ രസനിരപ്പ് അത് നിറച്ചിട്ടുള്ള സ്ഫടികക്കുഴലിൽ 76 സെന്റീമീറ്ററും അപ്പോഴത്തെ അന്തരീക്ഷമർദ്ദം ……..ഉം ആയിരിക്കും? 1013 മില്ലിബാർ
19.  ഓരോ പത്ത് മീറ്റർ  ഉയരത്തിനും ……..എന്ന തോതിൽ മർദ്ദം കുറഞ്ഞു വരുന്നു? 1 മില്ലിബാർ എന്ന തോതിൽ
20.  ഒരേ അന്തരീക്ഷ മർദ്ദം ഉള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന രേഖകൾ? ഐസോബാർസ് (സമമർദ്ദരേഖകൾ)
21.  നിർവ്വാത മേഖല എന്നറിയപ്പെടുന്ന മർദ്ദ മേഖല? ഭൂമധ്യരേഖാ നിമ്ന മർദ്ദ മേഖല (ഡോൾഡ്രംസ്)
22.  മർദ്ദം കൂടിയ മേഖലയിൽ നിന്നും മർദ്ദം കുറഞ്ഞ മേഖലയിലേയ്ക്കുള്ള വായുവിന്റെ തിരശ്ചീനതലത്തിലുള്ള സഞ്ചാരമാണ്……..? കാറ്റുകൾ
23.  ഉത്തരാർദ്ധ ഗോളത്തിൽ കാറ്റുകളുടെ ദിശ സഞ്ചാര ദിശയുടെ വലതു വശത്തേയ്ക്കും ദക്ഷിണാർദ്ധ ഗോളത്തിൽ സഞ്ചാര ദിശയുടെ ഇടതു വശത്തേയ്ക്കും വ്യതിചലിക്കുന്നു എന്ന് കണ്ടെത്തിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? ഫെറൽ
24.  ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിനു കാരണമാകുന്ന ബലം? കൊറിയാലിസ് ബലം
25.  പ്രധാനപെട്ട ഒരു കാലിക വാതമാണ്……..? മൺസൂൺ കാറ്റുകൾ
26.  ഉത്തരാർദ്ധ ഗോളത്തിലെത്തുന്ന തെക്ക് കിഴക്കൻ വാണിജ്യവാതങ്ങൾ കൊറിയാലിസ് പ്രഭാവം മൂലം ദിശാവ്യതിയാനം സംഭവിച്ച് ………കാറ്റുകളായി രൂപാന്തരപ്പെടുന്നു? തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ
27.   ഇന്ത്യയിൽ അനുഭവപ്പെടുന്ന ചില പ്രാദേശിക വാതങ്ങൾ? ലൂ, മാംഗോഷവർ, കാൽബൈശാഖി
28.  വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന കാറ്റ്? കാൽബൈശാഖി
29.  വടക്കെ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ  കിഴക്കൻ ചരിവിലൂടെ വീശുന്ന ഒരു പ്രാദേശിക വാതം? ചിനുക്ക്
30.  മഞ്ഞു തീനി എന്നറിയപ്പെടുന്ന കാറ്റ്? ചിനുക്ക്
31.  ആൽപ്പ്സ് പർവ്വത നിര കടന്ന് തെക്കൻ താഴ്വരയിലേയ്ക്ക്  വീശുന്ന പ്രാദേശിക വാതം? ഫൊൻ
32.  ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേയ്ക്ക് വീശുന്ന പ്രാദേശിക വാതം? ഹർമാറ്റൻ
33.  ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്? ലൂ
34.  ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന ഒരു പ്രാദേശിക വാതം? മാംഗോ ഷവേഴ്സ്
35.  ഇന്ത്യയിൽ വീശുന്ന പ്രധാനപ്പെട്ട മഴക്കാറ്റുകളാണ്? തെക്ക് പടിഞ്ഞാറൻ മൺസൂൺ

No comments: