അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Saturday, 16 July 2016

ജി.കെ 4- കേരളം; ചില പൊതു വിവരങ്ങൾ?

കേരളം;  ചില പൊതുവിവരങ്ങൾ?

1. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ? 141
2. കേരള നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? 140   
3. കേരളത്തിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം? 20
4. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം? 9
5. ഭാഷാകേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? ഇ.എം.എസ്. നമ്പൂതിരിപ്പാട്‌
6. ഏറ്റവും കൂടുതൽ പ്രാവശ്യം കേരള മുഖ്യമന്ത്രിയായ വ്യക്തി?  കെ.കരുണാകരൻ
7. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന വ്യക്തി? ഇ.കെ.നായനാർ
8. ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി? സി.എച്ച്.മുഹമ്മദ് കോയ
9. കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? സി.അച്യുതമേനോൻ
10. 1975-ലെ അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിലെ മുഖ്യമന്ത്രി ആരായിരുന്നു? സി.അച്യുതമേനോൻ
11. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ? ജ്യോതി വെങ്കട ചെല്ലം
12. കേരള സംസ്ഥാനം നിലവിൽ വന്നതെന്ന്? 1956 നവംബർ 1
13. കേരളത്തിലെ ഏറ്റവും വലിയ ജില്ല? പാലക്കാട്
14. കേരളത്തിലെ എറ്റവും ചെറിയ ജില്ല? ആലപ്പുഴ
15. കേരളത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല? മലപ്പുറം
16. കേരളത്തിലെ ഏറ്റവും ജനസംഖ്യ  കുറഞ്ഞ ജില്ല? വയനാട്
17. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല? തിരുവനന്തപുരം
18. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല? ഇടുക്കി
19. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? മലപ്പുറം
20. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല? പത്തനംതിട്ട
21. കേരളത്തിന്റെ തെക്കേ അറ്റത്തെ താലൂക്ക്? നെയ്യാറ്റിൻകര
22. കേരളത്തിന്റെ വടക്കെ അറ്റത്തെ താലൂക്ക്? മഞ്ചേശ്വരം
23. കേരളത്തിന്റെ തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം? പാറശ്ശാല
24. കേരളത്തിന്റെ ഏറ്റവും വടക്കെ അറ്റത്തെ അസംബ്ലി മണ്ഡലം? മഞ്ചേശ്വരം
25. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്‌സഭാ മണ്ഡലം? തിരുവനന്തപുരം
26. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ലോക്‌സഭാ മണ്ഡലം? കാസർകോഡ്
27. കേരളത്തിലെ തെക്കേ അറ്റത്തുള്ള ഗ്രാമ പഞ്ചായത്ത്? പാറശ്ശാല
28. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഗ്രാമ പഞ്ചായത്ത്? മഞ്ചേശ്വരം
29. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ആനമുടി
30. കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങളുടെ എണ്ണം? 14
31. കേരളത്തിലെ പട്ടികവർഗ്ഗ മണ്ഡലങ്ങളുടെ എണ്ണം? 2
32. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്? ഏറനാട്
33. കേരളത്തിലെ ഏറ്റവും വലിയ കായൽ? വേമ്പനാട്ട് കായൽ
34. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം? ശാസ്താംകോട്ട
35. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകം? പൂക്കോട് തടാകം
36. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്? കുന്നത്തൂർ
37. കേരളത്തിന്റെ ഔദ്യോഗിക പക്ഷി? മലമുഴക്കി വേഴാമ്പൽ
38. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം? കണിക്കൊന്ന
39. കേരളത്തിന്റെ ഔദ്യോഗിക മൃഗം? ആന
40. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? കരിമീൻ
41. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? തെങ്ങ്
42. കേരളത്തിന്റെ ഔദ്യോഗിക പാനീയം?  ഇളനീർ
43. കേരളത്തിലെ ആദ്യത്തെ മെട്രോനഗരം? തിരുവനന്തപുരം
44. നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം? തിരുവനന്തപുരം
45. മിൽമയുടെ ആസ്ഥാനം? തിരുവനന്തപുരം
46. കേരളത്തിലെ കേന്ദ്രകിഴങ്ങുവള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? ശ്രീകാര്യം
47. വൈലോപ്പിള്ളി സംസ്കൃതിഭവൻ സ്ഥിതി ചെയ്യുന്നതെവിടെ? തിരുവനന്തപുരം
48. കേരഫെഡിന്റെ ആസ്ഥാനം? തിരുവനന്തപുരം 
49. ഭാഷാകേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? പ്രൊ. ജോസഫ് മുണ്ടശ്ശേരി
50. കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി? പ്രൊ. സി.രവീന്ദ്രനാഥ്

3 comments:

ഷാനവാസ് said...

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് മഞ്ചേശ്വരം അല്ല . വോർക്കാടി ആണ്.
അത് പോലെ തെക്കേ അറ്റത്തുള്ള പഞ്ചായത്ത് പാറശ്ശാല അല്ല, കാരോട് ആണ് ''

Unknown said...

കേരളത്തിൻ്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നിയോജകമണ്ഡലം ? *
1 point

Unknown said...

തെക്കേ അറ്റത്തുള്ള പഞ്ചായത്ത് ഏതാണ് ശരി /പാറശാല /കാരോട്