അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Sunday 21 August 2016

ഇയാൻഡാ ജി.കെ ഗണിതം

ഇയാൻഡാ ജി.കെ ഗണിതം 1

1.ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ?
കാൾ ഫെഡറിക്ക് ഗോസ്
2. എഴുപത്തഞ്ചാം വാർഷികം അറിയപ്പെടുന്ന ജൂബിലി
പ്ലാറ്റിനം ജൂബിലി (25-സിൽവർ, 50- സുവർണ്ണം, 75-പ്ലാറ്റിനം, 100-സെന്റിനറി)
3. ഗ്രീക്ക് ഗണിത ശാസ്ത്ര പിതാവ്?
ഥെയിൽസ്
4. ഗണിതശാസ്ത്ര പിതാവ്?
പൈതഗോറസ്
5. ഗണിതശാസ്ത്ര ദിനം?
ഡിസംബർ 22
6. എല്ലാ നിസർഗ്ഗ (എണ്ണൽ) സംഖ്യകളുടെയും ഗുണന ഫലം കണ്ടാൽ അതിന്റെ ഒറ്റയുടെ സ്ഥാനത്ത് വരുന്ന അക്കം?
പൂജ്യം
7.ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ ആയ "ദി എലമന്റ്സ്" (മൂലപ്രമാണങ്ങൾ) രചിച്ചതാര്?
യൂക്ലിഡ്
8. ബാബിലോണിയക്കാർ വികസിപ്പിച്ചെടുത്ത ന്യൂമറൽ
ക്യൂണിഫോം
9. ഇന്ന് പ്രചാരത്തിലിരിക്കുന്ന ഹിന്ദു അറബിക്ക് സംഖ്യാ സമ്പ്രദായത്തിലെ ഏറ്റവും പഴക്കമേറിയ ഉദാഹരണം കണ്ടെത്തിയത് എവിടെ?
പാറ്റ്നയിലെ അശോക സ്തംഭത്തിൽ
10. പൂജ്യം ഒരു അവശ്യ സംഖ്യ അല്ലെന്ന് കരുതിയ രാജ്യക്കാർ?
ഗ്രീക്കുകാർ
11. സംഖ്യകളെക്കുറിച്ചുള്ള ഭയം?
ന്യൂമറോ ഫോബിയ
12. നിർഭാഗ്യ സംഖ്യകളിലെ രാജാവ്?
പതിമ്മൂന്ന്
13. പോസിറ്റീവ് സംഖ്യകളെയും നെഗറ്റീവ് സംഖ്യകളെയും സൂചിപ്പിക്കാൻ ചുവന്നതും കറുത്തതുമായ ദണ്ഡുകൾ ഉപയോഗിച്ച രാജ്യം?
ചൈന
14. ഗണിതം ഉപയോഗിച്ചുള്ള ചരിത്ര പഠന ശാഖ
ക്ലിയോ മെട്രിക്ക്സ്
15. ശാസ്ത്രങ്ങളുടെ രാജ്ഞി?
ഗണിതശാസ്ത്രം

No comments: